1935 ഏപ്രിൽ ഒന്നിനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമപ്രകാരമാണ് ബാങ്ക് നിലവിൽ വന്നത്. കൊൽക്കത്തയായിരുന്നു ആദ്യത്തെ ആസ്ഥാനം. 1937 ൽ ആസ്ഥാനം...
1870 മാർച്ച് 31 ആഫ്രിക്കൻ-അമേരിക്കക്കാർക്ക് സവിശേഷമായ ദിനമാണ്. അന്നാണ് ആദ്യമായി ഒരു കറുത്ത വർഗക്കാരൻ അമേരിക്കയിൽ വോട്ട് രേഖപ്പെടുത്തുന്നത്. 1870 ഫെബ്രുവരി മൂന്നിനു നടപ്പിൽവരുത്തിയ പതിനഞ്ചാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ആഫ്രിക്കൻ അമേരിക്കക്കാർക്ക് വോട്ട്...
1853 മാർച്ച് 30 നാണ് പ്രശസ്ത ചിത്രകാരനായ വിൻസെന്റ് വാൻഗോഗ് ജനിച്ചത്. ആധുനിക ചിത്രകലാ സമ്പ്രദായത്ത്തിന്റെ സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം. പാരിസിൽ ചിലവഴിച്ച രണ്ടു വർഷക്കാലമാണ് വാൻഗോഗ് എന്ന ഡച്ച് പരമ്പരാഗത ചിത്രകാരനെ,...
ഒന്നാം സ്വാതന്ത്ര്യസമരമെന്ന് പരക്കെ അറിയപ്പെടുന്ന 1857 ലെ ഇന്ത്യൻ ലഹള പൊട്ടിപ്പുറപ്പെടാനുണ്ടായ ഏറ്റവുമടുത്ത കാരണമായി കണക്കാക്കപ്പെടുന്ന സംഭവം നടന്നത് മാർച്ച് 29 നാണ്. അന്നാണ് മംഗൽ പാണ്ഡേ തന്റെ മേലധികാരിക്കുനേരെ നിറയൊഴിച്ചത്. കൽക്കട്ടയ്ക്കടുത്തുള്ള...
മറാത്താ സാമ്രാജ്യവും മുഗൾ സാമ്രാജ്യവും തമ്മിൽ നടന്ന ഒന്നാം ഡൽഹി യുദ്ധം 1737 മാർച്ച് 28 നായിരുന്നു. യുദ്ധത്തിൽ മറാത്താ സാമ്രാജ്യം വിജയിച്ചു. പരാജയപ്പെട്ട മുഗൾ രാജാവിന് മറാത്താ രാജാവുമായി ഒപ്പുവച്ച ഉടമ്പടിപ്രകാരം...
1977 മാർച്ച് 27 നാണ് വിമാനാപകട ചരിത്രത്തിൽ ഏറ്റവുമധികം ആളുകളുടെ ജീവനെടുത്ത അപകടം നടന്നത്. സ്പെയിനിലെ ടെനറീഫ് ദ്വീപിലെ റൺവേയിൽവച്ച് ഡച്ച് വിമാനക്കമ്പനിയായ കെ എൽ എമ്മിന്റെ വിമാനവും അമേരിക്കൻ കമ്പനിയായ പാനാമ്മിന്റെ...
ബംഗ്ലാദേശിന്റെ വിമോചന ചരിത്രത്തിലെ സുപ്രധാന ദിവസമാണ് 1971 മാർച്ച് 26. ഇന്ത്യാ വിഭജനത്തിനുശേഷം ബംഗ്ലാദേശ് പാക്കിസ്ഥാന്റെ ഭാഗമായി മാറി. കിഴക്കൻ പാക്കിസ്ഥാൻ എന്നാണ് ആദ്യകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. അംഗബലം കൂടുതൽ കിഴക്കൻ...
1655 മാർച്ച് 25 നാണ് ഡച്ച് ജ്യോതിശാസ്ത്രഞ്ജനായ ക്രിസ്റ്റ്യാൻ ഹൂജെൻസ് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാൻ കണ്ടെത്തിയത്. അദ്ദേഹം സ്വയം നിർമ്മിച്ച ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ടൈറ്റാനെ തിരിച്ചറിഞ്ഞത്. ശനിയുടെ ചന്ദ്രൻ എന്ന...
1980 മാർച്ച് 24 നാണ് എൽ സാൽവദോറിലെ റോമൻ കത്തോലിക്കാ ആർച്ച്ബിഷപ്പ് ഒസ്‌താ റോമെറോ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഐക്യരാഷ്ട സംഘടന 2010 മുതൽ മാർച്ച് 24 മനുഷ്യാവകാശ ലംഘനങ്ങൾക്ക്...
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരപോരാളികളായ ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് 1931 മാർച്ച് 23 നാണ്. ഇന്നത്തെ പാക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന ലാഹോർ സെൻട്രൽ ജയിലിൽ അതീവരഹസ്യമായാണ് ശിക്ഷ...
ഗാന്ധിജിയുടെയും സർദാർ പട്ടേലിന്റെയും നേതൃത്വത്തിൽ ഖേഡ സത്യഗ്രഹം ആരംഭിച്ചത് 1918 മാർച്ച് 22 നാണ്. 1917-18 വർഷത്തിൽ ബോംബെ പ്രസിഡൻസി നടപ്പിലാക്കിയ നികുതി വർധനവിനെതിരെയായിരുന്നു സത്യഗ്രഹം. കോളറ മരണങ്ങളും പ്ലേഗും കൃഷിനാശവും ക്ഷാമവും...
1960 മാർച്ച് 21 നാണ് സൗത്താഫ്രിക്കയിലെ ഷാർപ്പ്വില്ലിൽ 69 ആളുകൾ കൊല്ലപ്പെടുകയും നൂറ്റിയെൺപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത പൊലീസ് വെടിവയ്പ്പുണ്ടായത്. അപ്പാർത്തീഡ് എന്നപേരിൽ സൗത്ത് ആഫ്രിക്കയിൽ നിലനിന്നിരുന്ന വർഗവിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ ഒരുമിച്ചുചേർന്ന കറുത്തവർഗക്കാർക്കു...
1727 മാർച്ച് 20 നാണ് ലോകം കണ്ട പ്രഗത്ഭ ശാസ്ത്രജ്ഞരിൽ ഒരാളായ സർ ഐസക് ന്യൂട്ടൻ മരിക്കുന്നത്. ഗുരുത്വാകർഷണത്തിനും ചലനനിയമങ്ങൾക്കും പുറമെ ശാസ്ത്രത്തിനും ഗണിതശാസ്ത്രത്തിനും അദ്ദേഹം നൽകിയത് ശ്രദ്ധേയമായ നിരവധി സംഭാവനകളാണ്. 1687...
ആദ്യത്തെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടന്നത് 1911 മാർച്ച് 19 നാണ്. 1908 ൽ അമേരിക്കയിൽ വോട്ടവകാശത്തിനും മെച്ചപ്പെട്ട വേതനത്തിനും ജോലിസമയം നിജപ്പെടുത്തുന്നതിനുമായി നടത്തിയ വനിതാ റാലിയുടെ പശ്ചാത്തലത്തിൽ 1910 ൽ ഡെൻമാർക്കിലെ...
മൂന്നാം ആംഗ്ലോമൈസൂർ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ശ്രീരംഗപട്ടണം സന്ധി ഒപ്പുവയ്ക്കപ്പെട്ടത് 1792 മാർച്ച് 18 നായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി കോൺവാലിസ് പ്രഭുവും ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധിയും മറാഠ സാമ്രാജ്യവും മൈസൂർ ഭരണാധികാരിയായ...