Sunday, September 6, 2026

Today in History

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 25

1655 മാർച്ച് 25 നാണ് ഡച്ച് ജ്യോതിശാസ്ത്രഞ്ജനായ ക്രിസ്റ്റ്യാൻ ഹൂജെൻസ് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാൻ കണ്ടെത്തിയത്. അദ്ദേഹം സ്വയം നിർമ്മിച്ച ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ടൈറ്റാനെ തിരിച്ചറിഞ്ഞത്. ശനിയുടെ ചന്ദ്രൻ എന്ന...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 24

1980 മാർച്ച് 24 നാണ് എൽ സാൽവദോറിലെ റോമൻ കത്തോലിക്കാ ആർച്ച്ബിഷപ്പ് ഒസ്‌താ റോമെറോ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഐക്യരാഷ്ട സംഘടന 2010 മുതൽ മാർച്ച് 24 മനുഷ്യാവകാശ ലംഘനങ്ങൾക്ക്...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 23

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരപോരാളികളായ ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് 1931 മാർച്ച് 23 നാണ്. ഇന്നത്തെ പാക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന ലാഹോർ സെൻട്രൽ ജയിലിൽ അതീവരഹസ്യമായാണ് ശിക്ഷ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 22

ഗാന്ധിജിയുടെയും സർദാർ പട്ടേലിന്റെയും നേതൃത്വത്തിൽ ഖേഡ സത്യഗ്രഹം ആരംഭിച്ചത് 1918 മാർച്ച് 22 നാണ്. 1917-18 വർഷത്തിൽ ബോംബെ പ്രസിഡൻസി നടപ്പിലാക്കിയ നികുതി വർധനവിനെതിരെയായിരുന്നു സത്യഗ്രഹം. കോളറ മരണങ്ങളും പ്ലേഗും കൃഷിനാശവും ക്ഷാമവും...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 21

1960 മാർച്ച് 21 നാണ് സൗത്താഫ്രിക്കയിലെ ഷാർപ്പ്വില്ലിൽ 69 ആളുകൾ കൊല്ലപ്പെടുകയും നൂറ്റിയെൺപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത പൊലീസ് വെടിവയ്പ്പുണ്ടായത്. അപ്പാർത്തീഡ് എന്നപേരിൽ സൗത്ത് ആഫ്രിക്കയിൽ നിലനിന്നിരുന്ന വർഗവിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ ഒരുമിച്ചുചേർന്ന കറുത്തവർഗക്കാർക്കു...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 20

1727 മാർച്ച് 20 നാണ് ലോകം കണ്ട പ്രഗത്ഭ ശാസ്ത്രജ്ഞരിൽ ഒരാളായ സർ ഐസക് ന്യൂട്ടൻ മരിക്കുന്നത്. ഗുരുത്വാകർഷണത്തിനും ചലനനിയമങ്ങൾക്കും പുറമെ ശാസ്ത്രത്തിനും ഗണിതശാസ്ത്രത്തിനും അദ്ദേഹം നൽകിയത് ശ്രദ്ധേയമായ നിരവധി സംഭാവനകളാണ്. 1687...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 19

ആദ്യത്തെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടന്നത് 1911 മാർച്ച് 19 നാണ്. 1908 ൽ അമേരിക്കയിൽ വോട്ടവകാശത്തിനും മെച്ചപ്പെട്ട വേതനത്തിനും ജോലിസമയം നിജപ്പെടുത്തുന്നതിനുമായി നടത്തിയ വനിതാ റാലിയുടെ പശ്ചാത്തലത്തിൽ 1910 ൽ ഡെൻമാർക്കിലെ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 18

മൂന്നാം ആംഗ്ലോമൈസൂർ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ശ്രീരംഗപട്ടണം സന്ധി ഒപ്പുവയ്ക്കപ്പെട്ടത് 1792 മാർച്ച് 18 നായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി കോൺവാലിസ് പ്രഭുവും ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധിയും മറാഠ സാമ്രാജ്യവും മൈസൂർ ഭരണാധികാരിയായ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 17

മാതൃഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് 1923 മാർച്ച് 17 നായിരുന്നു. 1923 മാർച്ച് 18-ാം തീയതിയാണ് മാതൃഭൂമി പത്രത്തിന്റെ ഒന്നാമത്തെ ലക്കം പുറത്തിറക്കാൻ നിശ്ചയിച്ചിരുന്നത്. ഗാന്ധിജിയെ ആറുകൊല്ലത്തെ തടവിനു ശിക്ഷിച്ച് ജയിലിലേക്കു കൊണ്ടുപോയത്...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 16

പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും നൊബേൽ സമ്മാനജേതാവുമായ സി വി രാമൻ തന്റെ കണ്ടെത്തൽ ഔപചാരികമായും വിശദമായും ആദ്യമായി അവതരിപ്പിച്ചത് 1928 മാർച്ച് 16 നായിരുന്നു. ബാംഗ്ലൂരിൽവച്ചു നടന്ന സൗത്ത് ഇന്ത്യൻ സയൻസ് അസോസിയേഷന്റെ...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 15

ആദ്യത്തെ ഔദ്യോഗിക ക്രിക്കറ്റ് മാച്ച് ആരംഭിച്ചത് 1877 മാർച്ച് 15 നാണ്. ഓസ്ട്രേലിയയിലെ പ്രശസ്തമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ഇംഗ്ലണ്ട് - ഓസ്ട്രേലിയ ടീമുകളാണ് ടെസ്റ്റിൽ ഏറ്റുമുട്ടിയത്. ഉച്ചകഴിഞ്ഞ് 01.05ന്...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 14

1931 മാർച്ച് 14 ശനിയാഴ്ചയാണ് ഇന്ത്യൻ സിനിമ ആദ്യമായി ശബ്ദത്തിന്റെ മാന്ത്രികത എന്താണെന്നറിഞ്ഞത്. അന്നാണ് ആലം ആര എന്ന ആദ്യ ശബ്ദസിനിമ ബോംബെയിലെ മജസ്റ്റിക് തിയേറ്ററിൽ പ്രദർശിപ്പിച്ചത്. അന്നുവരെ ഉണ്ടായിരുന്ന വെള്ളിത്തിരയിലെ നിശ്ശബ്ദത...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 13

1781 മാർച്ച് 13 നാണ് യുറാനസ് ഗ്രഹം കണ്ടെത്തിയത്. വിൽഹം ഹെർഷൽ എന്ന വാനനിരീക്ഷകൻ ടെലസ്കോപ്പിലൂടെയുള്ള തന്റെ നക്ഷത്ര നിരീക്ഷണത്തിനിടെയാണ്, നക്ഷത്രങ്ങളിൽനിന്നു വ്യത്യസ്തമായ ഒരു പ്രകാശഗോളത്തെ കണ്ടെത്തിയത്. ധൂമകേതുവാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്....

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 12

1930 മാർച്ച് 12 നാണ് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിൽ ഉപ്പ് നിർമ്മാണത്തിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്ര ആരംഭിച്ചത്. അക്രമരഹിതമായ ഈ സമരം ഉപ്പുസത്യഗ്രഹം എന്നാണ് അറിയപ്പെടുന്നത്. സത്യഗ്രഹത്തിന്റെ ഭാഗമായി...

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 11

മാധ്യമരംഗത്തെ അതികായനായ റൂപെർട്ട് മർഡോക്ക് ജനിച്ചത് 1931 മാർച്ച് 11 നാണ്. ഓസ്ട്രേലിയയിൽ ജനിച്ച അദ്ദേഹം ന്യൂസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന മാധ്യമസ്ഥാപനത്തിന്റെ സ്ഥാപകനാണ്. ഫോക്സ് ന്യൂസ്, ഫോക്സ് സ്പോർട്ട്സ്, ഫോക്സ് നെറ്റ്...

Popular

spot_imgspot_img