Sunday, September 6, 2026

Today in History

ചരിത്രത്തിൽ ഈ ദിനം- നവംബർ 10

1871 നവംബർ പത്തിനായിരുന്നു പത്രപ്രവർത്തകനായ ഹെൻറി സ്റ്റാൻലി, സാഹസികയാത്രികനായിരുന്ന ഡേവിഡ് ലിവിങ്സ്റ്റണെ കണ്ടുമുട്ടിയത്. ആദ്യമായി ആഫ്രിക്കയ്ക്കു കുറുകെ കടന്ന സാഹസികനാണ് ഡോ. ഡേവിഡ് ലിവിങ്സ്റ്റൺ. 1841 ൽ ആഫ്രിക്കയിലെത്തിയ ലിവിങ്സ്റ്റൺ, അന്നേവരെ ആരും...

ചരിത്രത്തിൽ ഈ ദിനം: നവംബർ 09

ജർമനിയിലെ ഫാസിസ്റ്റുകൾ തെരുവിലിറങ്ങി യഹൂദരുടെ വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ, സിനഗോഗുകൾ എന്നിവ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തത് 1938 നവംബർ 9 നാണ്. ആയിരത്തിലധികം സിനഗോഗുകൾ കത്തിക്കുകയും 7000 ജൂത വ്യാപാരസ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയോ ചെയ്‌തെങ്കിലും...

ചരിത്രത്തിൽ ഈ ദിനം: നവംബർ 08

വൈദ്യശാസ്ത്രത്തിൽ വൻ കുതിച്ചുചാട്ടം നൽകിയ കണ്ടുപിടുത്തമായ എക്സ്-റേ ആദ്യമായി കണ്ടെത്തിയത് 1895 നവംബർ എട്ടിനാണ്. വില്യം റോൺജൻ എന്ന ശാസ്ത്രജ്ഞൻ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുടെ ഗതിവിഗതികൾ പഠിക്കുന്നതിനിടെയാണ് യാദൃച്ഛികമായി എക്സ് തരംഗങ്ങൾ ശ്രദ്ധയിൽപെട്ടത്....

ചരിത്രത്തിൽ ഈ ദിനം: നവംബർ 07

ക്രൈസ്തവമതം സ്വീകരിച്ചത്തിന്റെ പേരിൽ ചൈനക്കാരനായ പീറ്റർ വു ഗൗഷെങിനെ തൂക്കിക്കൊന്നത് 1814 നവംബർ ഏഴിനാണ്. സത്രം സൂക്ഷിപ്പുകാരനായിരുന്ന അദ്ദേഹം 128 കുടുംബങ്ങളെയും സുഹൃത്തുക്കളെയും ക്രിസ്തുവിലേക്കു നയിച്ചു. 1814 ൽ, ജിയാകിംഗ് ചക്രവർത്തിയുടെ നയങ്ങളുടെ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 06

സൗത്ത് ആഫ്രിക്കയിൽവച്ച് തൊഴിലാളികളുടെ ഒരു മാർച്ച് സംഘടിപ്പിച്ചതിന് മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്തത് 1913 നവംബർ ആറിനായിരുന്നു. ആഫ്രിക്കയിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ആഫ്രിക്കയിലുണ്ടായിരുന്ന ഇന്ത്യക്കാരിലേറെയും കരാർ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 05

രണ്ടാം പാനിപ്പട്ട് യുദ്ധം നടന്നത് 1556 നവംബർ അഞ്ചിനാണ്. മുഗൾ രാജാവായിരുന്ന അക്ബറും വടക്കേ ഇന്ത്യയുടെ ഭരണാധികാരിയായിരുന്ന ഹേമുവും തമ്മിലായിരുന്നു യുദ്ധം. ആദിൽ ഷാ സൂരിയുടെ പ്രധാനമന്ത്രിയും സൈന്യാധിപനും ആയിരുന്നു ഹെമു. അക്ബറിന്റെ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 04

ഈ ദിനം ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് അനവധി സംഭവങ്ങളിലൂടെയാണ്. ബീറ്റിൽ മ്യൂസിക്കിലെ ജോൺ ലെനോൻ എന്ന സംഗീതജ്ഞന്റെ, 'യേശുവിനെക്കാൾ ജനപ്രിയരാണ്' എന്ന ഉദ്ധരണി ലണ്ടനിലെ 'ഈവനിംഗ് സ്റ്റാൻഡേർഡ്' എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചത് 1966 നവംബർ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 03

ചരിത്രം ഈ ദിനത്തോടു ചേർന്നുനിൽക്കുന്ന ചില പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ കടന്നുപോകാം. ആധുനിക ജർമനിയിൽ സ്ഥിതിചെയ്യുന്ന റെയ്‌ചെനൗവിലെ ബെനഡിക്റ്റൈൻ ആശ്രമത്തിന്റെ ആദ്യ മഠാധിപതിയായ വി. പിർമിനൂസിന്റെ മരണം 753 നവംബർ മൂന്നിനായിരുന്നു. കത്തോലിക്കാ സഭയുടെ...

ചരിത്രത്തിൽ ഈ ദിനം: നവംബർ 2

ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് അനവധി പ്രത്യേകതകൾ നിറഞ്ഞ സംഭവങ്ങളിലൂടെയാണ്. ആംഗ്ലിക്കൻ ദൈവശാസ്ത്രജ്ഞനായ റിച്ചാർഡ് ഹുക്കർ 46-ാം വയസ്സിൽ അന്തരിച്ചത് 1600 നവംബർ രണ്ടിനായിരുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ഇപ്രകാരമായിരുന്നു: 'ദൈവത്തിന് എന്റെ ദൈനംദിന...

ചരിത്രത്തിൽ ഈ ദിനം: നവംബർ 01

നാലു വർഷത്തെ പ്രവർത്തനത്തിനുശേഷം മാർപാപ്പയുടെ ഔദ്യോഗികവസതിയായ അപ്പോസ്തോലിക് കൊട്ടാരത്തിലെ ഒരു ദൈവാലയമായ സിസ്റ്റൈൻ ചാപ്പലിന്റെ മേൽത്തട്ട് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് 1512 നവംബർ ഒന്നിനായിരുന്നു. വിഖ്യാത ചിത്രകാരനായ മൈക്കലാഞ്ചലോയാണ് ചാപ്പലിന്റെ സീലിങ്ങിൽ പെയിന്റിംഗ് നടത്തിയത്....

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 31

ഈ ദിനം ചരിത്രത്തോടു ചേർന്നുനിൽക്കുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത് 1984 ഒക്ടോബർ 31 നായിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തിരിക്കെയായിരുന്നു അവരുടെ കൊലപാതകം. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന ബിയാന്ത് സിംഗ്, സത്വന്ത്...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 30

ചരിത്രത്തിലെ ഈ ദിനം നിരവധി സംഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഫാ. ജെർസി പോപ്പിലുസ്‌കോ ഒരു പോളിഷ് കത്തോലിക്ക പുരോഹിതനായിരുന്നു. അദ്ദേഹം സോളിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനായ പോൾലാൻഡ് ട്രേഡ് യൂണിയനുമായി ബന്ധപ്പെടുകയും 1984 ഒക്ടോബർ...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 29

നിരവധി സംഭവങ്ങളിലൂടെയാണ് ചരിത്രത്തിൽ ഈ ദിനം കടന്നുപോകുന്നത്. 1945 ഒക്ടോബർ 29 നാണ് ആദ്യമായി ബോൾപോയിന്റ് പേന വിപണിയിലെത്തുന്നത്. ഗിംബെൽസ് ഡിപ്പാർട്ട്മെന്റിന്റെ ന്യൂയോർക്ക് സിറ്റി ബ്രാഞ്ചാണ് പേന പുറത്തിറക്കിയത്. റൈനോൾഡ്സ് ഇന്റർനാഷണൽ പെൻ...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 28

ചരിത്രം ഈ ദിനത്തോട് ചേർത്തുവയ്ക്കുന്നത് നിരവധി കാര്യങ്ങളാണ്. ചൈനീസ് കത്തോലിക്കാ സഭയെ കൂടുതൽ ദേശീയതയുള്ളതാക്കാനുള്ള നയത്തിന്റെ ഭാഗമായി റോമിലെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ തദ്ദേശീയരായ ആറ് ചൈനീസ് വൈദികരെ ബിഷപ്പുമാരായി പയസ് പതിനൊന്നാമൻ...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 27

ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്. 1614 ഒക്ടോബർ 27 -നായിരുന്നു ജപ്പാനിലെ ക്രൈസ്തവർക്ക് അവരുടെ മിഷൻ വസ്തുവകകൾ അധികാരികളെ ഏല്പിക്കേണ്ട അവസാന തീയതി നിശ്ചയിച്ചിരുന്നത്. ക്രൈസ്തവ മതത്തിനു രാജ്യവ്യാപകമായി കർശനമായ നിരോധനം...

Popular

spot_imgspot_img