Tuesday, July 14, 2026

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം; ശനിയാഴ്ച വരെ നേരിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെയ്തിറങ്ങിയ കനത്ത മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വരും ദിവസങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയില്ലാത്തതിനാൽ ജില്ലകളിലൊന്നും പ്രത്യേക മഴ മുന്നറിയിപ്പുകളോ യെല്ലോ, ഓറഞ്ച് അലർട്ടുകളോ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ശനിയാഴ്ച വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏഴ് ദിവസത്തെ പ്രവചനമനുസരിച്ച്, ശനിയാഴ്ച വരെ സംസ്ഥാനത്തെ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കാണ് സാധ്യത. 2.5 മില്ലീമീറ്റർ മുതൽ 64.4 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാം. ഈ സീസണിൽ കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം പൊതുവെ ദുർബലമാണെന്നും അതിനാൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News