Sunday, June 7, 2026

കാനഡയിലെ മോൺട്രിയലിൽ ജൂത ആരാധനാലയത്തിന് നേരെ വീണ്ടും ആക്രമണം; പ്രതി പിടിയിൽ

കാനഡയിലെ മോൺട്രിയലിലുള്ള പ്രമുഖ ജൂത ആരാധനാലയത്തിന് നേരെ തീവെയ്പ്പ് ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് 38 വയസ്സുകാരനായ പ്രതിയെ മോൺട്രിയൽ പൊലീസ് അറസ്റ്റ് ചെയ്തതായി കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഈ ആരാധനാലയം ലക്ഷ്യമിട്ട് അക്രമം നടക്കുന്നത്.

വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് മോൺട്രിയലിലെ പ്രധാന ജൂത ആരാധനാലയമായ ‘ടെമ്പിൾ ഇമ്മാനുവൽ-ബെത്ത് ഷാലോമിന്’ നേരെ ആക്രമണമുണ്ടായത്. ജനൽ ചില്ലുകൾ തകർത്ത ശേഷം അക്രമി ആരാധനാലയത്തിനുള്ളിലേക്ക് തീയിടാൻ ശ്രമിക്കുകയായിരുന്നു. അക്രമം നടക്കുന്നതായി പ്രദേശവാസികൾ നൽകിയ അടിയന്തര സന്ദേശത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും ഉടൻ തന്നെ ഇടപെട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവായി. കെട്ടിടത്തിന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. അർദ്ധരാത്രിയിലായതിനാൽ സംഭവസമയത്ത് ആരാധനാലയത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. അക്രമിയുടെ പേരുവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷവും ഈ ആരാധനാലയത്തിന് നേരെ വിദ്വേഷ ആക്രമണം ഉണ്ടായിരുന്നു. അന്ന് കെട്ടിടത്തിന്റെ ചുവരുകളിൽ ജൂതവിരുദ്ധ സന്ദേശങ്ങൾ എഴുതിയാണ് അക്രമികൾ വിദ്വേഷം പ്രകടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News