Saturday, June 6, 2026

വർഷങ്ങൾക്ക് ശേഷം ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തി നൈജീരിയൻ വനിതകൾ

വടക്കൻ നൈജീരിയയിൽ ഒട്ടനവധി പ്രതിസന്ധികൾ കാരണം പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്ന വനിതകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും സ്കൂളുകളിലേക്ക് തിരിച്ചെത്തുന്നു. സൊകോട്ടോ സ്റ്റേറ്റിലെ വുമൺ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ (WCCE) പോലുള്ള ബദൽ വിദ്യാഭ്യാസ സംവിധാനങ്ങളാണ് ഇവർക്ക് രണ്ടാം അവസരം ഒരുക്കുന്നത്.

വടക്കൻ നൈജീരിയയിലെ ഗ്രാമീണ മേഖലകളിൽ പെൺകുട്ടികളുടെ പഠനം പാതിവഴിയിൽ മുടങ്ങുന്നത് തികച്ചും സാധാരണമായ ഒരു കാര്യമാണ്. ചെറുപ്രായത്തിലുള്ള വിവാഹം കാരണം പല പെൺകുട്ടികൾക്കും പഠനം ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്. കൂടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ മാതാപിതാക്കൾ പെൺകുട്ടികളെക്കാൾ ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നതും ഒരു കാരണമാണ്. ഈ മേഖലയിലെ പകുതിയിലധികം പെൺകുട്ടികളും സ്കൂളിൽ പോകുന്നില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള സംഘടനയായ യൂണിസെഫ് വ്യക്തമാക്കുന്നത്.

വനിതകളെ വീണ്ടും വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരുന്ന ഈ പദ്ധതി മികച്ചൊരു നീക്കമാണെങ്കിലും, അത് കേവലം ക്ലാസ് മുറികളിൽ മാത്രമായി ഒതുങ്ങരുതെന്ന് വനിതാ അവകാശ സംഘടനയായ ‘ബാസിലിയ വൾനറബിൾ പേഴ്സൺസ് റൈറ്റ്സ് ഇനിഷ്യേറ്റീവ്’ (BVPRI) പറയുന്നു. ഡിജിറ്റൽ ലേണിംഗ്, ഓൺലൈൻ ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തി ഈ പദ്ധതി കൂടുതൽ വിപുലമാക്കിയാൽ മാത്രമേ കൂടുതൽ സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കൂ എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News