ഫ്രാൻസിലെ ബോർഡോ (Bordeaux) നഗരത്തിന് സമീപം പടർന്നുപിടിക്കുന്ന വൻ കാട്ടുതീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ കഠിന പരിശ്രമം തുടരുന്നു. അപകടാവസ്ഥയെ തുടർന്ന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.
ഫ്രാൻസിലെ പ്രശസ്തമായ മുന്തിരിത്തോട്ടങ്ങൾ നിറഞ്ഞ ഗിറോണ്ടെ മേഖലയിൽ നിന്ന് മാത്രം ഏകദേശം 55,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്ഥിതിഗതികൾ ഇപ്പോഴും വളരെ പ്രതികൂലമാണ് എന്നും കാട്ടുതീ ബോർഡോ നഗരത്തിലേക്ക് അനിയന്ത്രിതമായി നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയിൽ ഫ്രാൻസിലും സ്പെയിനിലുമായി 3,30,-000-ത്തിലധികം ആളുകളെയാണ് ഒഴിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കാട്ടുതീകളിലൊന്നാണിത്. സ്പെയിനിലേക്കുള്ള എ-63 (A63) ഹൈവേയുടെ 60 കിലോമീറ്റർ ഭാഗം അടച്ചുപൂട്ടുകയും, ബോർഡോ വിമാനത്താവളത്തിലെ സർവീസുകൾ വൈകുകയും ചെയ്തു.

