Thursday, July 23, 2026

യുഎസ് തീരുവ പ്രഖ്യാപനത്തിന് പിന്നാലെ സംയുക്ത പാലം ഉദ്ഘാടനം കാനഡ റദ്ദാക്കി

അമേരിക്കയിൽ നിന്നുള്ള പുതിയ 50% ഇറക്കുമതി തീരുവ പ്രഖ്യാപനത്തിന് പിന്നാലെ, യുഎസും കാനഡയും തമ്മിൽ നടത്താനിരുന്ന നിർണായക പാലം ഉദ്ഘാടന ചടങ്ങ് കാനഡ റദ്ദാക്കി. അമേരിക്കയിലെ ഡെട്രോയിറ്റും കാനഡയിലെ വിൻഡ്സറും തമ്മിൽ ബന്ധിപ്പിക്കുന്ന ഗാർഡി ഹോവ് ഇന്റർനാഷണൽ ബ്രിഡ്ജിന്റെ സംയുക്ത ആഘോഷ ചടങ്ങാണ് കാനഡ വേണ്ടെന്നുവെച്ചത്.

വെള്ളിയാഴ്ച നടക്കാനിരുന്ന സംയുക്ത ചടങ്ങ് ഒഴിവാക്കിയ കാനഡ, അന്നേദിവസം സ്വന്തമായി ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കും. ജൂലൈ 27-ന് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് തീരുമാനം. കാനഡയിൽ നിന്നുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും ഡൊണാൾഡ് ട്രംപ് വൻ തോതിൽ തീരുവ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇരുരാജ്യങ്ങളും ഒന്നിച്ചുള്ള ആഘോഷ പരിപാടികളുമായി മുന്നോട്ട് പോകുന്നത് അനുചിതമാണെന്ന് കാനഡ ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം വ്യക്തമാക്കി.

4.4 ശതകോടി ഡോളർ ചെലവിൽ നിർമ്മിച്ച 2.4 കിലോമീറ്റർ നീളമുള്ള ഈ കൂറ്റൻ പാലത്തിന്റെ നിർമ്മാണച്ചെലവ് പൂർണ്ണമായും വഹിച്ചത് കാനഡയാണ്. ഡെട്രോയിറ്റ് റെഡ് വിങ്സ് ടീമിലെ കനേഡിയൻ ഹോക്കി താരം ഗാർഡി ഹോവിന്റെ പേരാണ് പാലത്തിന് നൽകിയിരിക്കുന്നത്. യുഎസ് നിർമ്മിത വാഹനങ്ങൾ, മദ്യം, പാൽ ഉൽപ്പന്നങ്ങൾ എന്നിവയോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് പുതിയ തീരുവകൾ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News