ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ ആഴ്ച സിറിയ സന്ദർശിക്കും. 2009-ന് ശേഷം ആദ്യമായാണ് ഒരു ഐക്യരാഷ്ട്രസഭാ തലവൻ സിറിയ സന്ദർശിക്കുന്നത്. 2024 ഡിസംബറിൽ അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെ പിന്തുണയ്ക്കാനും ഭരണകൂട പ്രതിനിധികളുമായി ചർച്ച നടത്താനുമാണ് സന്ദർശനം.
സിറിയൻ സർക്കാരിന്റെ ക്ഷണപ്രകാരമാണ് ഗുട്ടെറസിന്റെ സന്ദർശനമെന്ന് യുഎൻ ഡെപ്യൂട്ടി സ്പെഷ്യൽ എൻവോയ് ക്ലോഡിയോ കോർഡോൺ രക്ഷാസമിതിയെ അറിയിച്ചു. സിറിയയിലെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷാറ, വിദേശകാര്യ മന്ത്രി അസാദ് അൽ-ഷൈബാനി എന്നിവരുമായും സിവിൽ സൊസൈറ്റി പ്രതിനിധികളുമായും ഗുട്ടെറസ് കൂടിക്കാഴ്ച നടത്തും.
മുൻ യുഎൻ ജനറൽ സെക്രട്ടറി ബാക്കി മൂൺ 2009 ജനുവരിയിലാണ് ഇതിനുമുമ്പ് ഡമാസ്കസ് സന്ദർശിച്ചത്.

