Sunday, September 6, 2026

Featured

ചരിത്രത്തിൽ ഈ ദിനം: ജൂൺ 08

1824 ജൂൺ എട്ടിനാണ് വാഷിംഗ് മെഷീൻ എന്ന പുതിയ കണ്ടെത്തലിന് പേറ്റന്റ് നൽകപ്പെട്ടത്. നോവ കുഷിംഗ് എന്നയാളാണ് വാഷിംഗ് മെഷീൻ കണ്ടുപിടിച്ചത്. കാനഡയിലെ ക്യുബെക് സ്വദേശിയായിരുന്ന കുഷിംഗ് ആണ് ആദ്യമായി ഒരു കണ്ടെത്തലിന്...

ചരിത്രത്തിൽ ഈ ദിനം: ജൂൺ 07

1893 ജൂൺ ഏഴിനായിരുന്നു മഹാത്മാഗാന്ധിയുടെ ജീവിതത്തെ മാറ്റിമറിച്ച നിർണ്ണായക സംഭവമുണ്ടായത്. ദക്ഷിണാഫ്രിക്കയിൽ വച്ചായിരുന്നു അത് നടന്നത്. അവിടെ അഭിഭാഷകനായി ജോലിചെയ്തിരുന്ന ഗാന്ധി ട്രെയിനിൽ യാത്രചെയ്യവെ നിറത്തിന്റെപേരിൽ ട്രെയിനിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഇക്കാരണത്താൽ ഇന്ത്യയിലേക്കു തിരിച്ചുപോരാനിരുന്ന...

ചരിത്രത്തിൽ ഈ ദിനം: ജൂൺ 06

ബീഹാറിൽ നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച ട്രെയിനപകടം നടന്നത് 1981 ജൂൺ ആറിനായിരുന്നു. ഇന്ത്യയിൽ നടന്ന ഏറ്റവും ദാരുണമായ ട്രെയിൻ അപകടങ്ങളിലൊന്നാണിത്. ബഗ്മതി നദിയുടെ പാലത്തിലേക്കു കയറിയ ട്രെയിൻ പാളംതെറ്റി പുഴയിലേക്കു മറിയുകയായിരുന്നു....

ലോക പരിസ്ഥിതിദിനം: ആരോഗ്യവും സുസ്ഥിരതയും സംബന്ധിച്ച് ഒരു ഡോക്ടറുടെ വീക്ഷണം

ജൂണ്‍ അഞ്ച്, ലോക പരിസ്ഥിതിദിനമാണ്. 'പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത് ഡോക്ടര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ നേരിട്ടുകാണുന്നതാണ്.' ലോക പരിസ്ഥിതിദിനത്തില്‍ ഡോ. ജോജോ വി ജോസഫ് എഴുതുന്നു. നമ്മള്‍ എല്ലാ വര്‍ഷവും...

ചരിത്രത്തിൽ ഈ ദിനം: ജൂൺ 05

ലോകത്തിലെ ആദ്യത്തെ എയ്ഡ്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1981 ജൂൺ അഞ്ചിനാണ്. അമേരിക്കയിലായിരുന്നു അത്. ലൊസാഞ്ചലസിലുള്ള സെന്റർ ഫോർ ഡിസീസ് കണ്ട്രോളിന്റെ മൊർബിഡിറ്റി ആന്റ് മൊർട്ടാലിറ്റി വീക്കിലി  റിപ്പോർട്ടിലാണ് പുതിയ രോഗത്തെക്കുറിച്ചുള്ള ലേഖനം...

ചരിത്രത്തിൽ ഈ ദിനം: ജൂൺ 04 

ബലൂണിൽ പറന്നുകൊണ്ട് മാഡം എലിസബത്ത് തിബ്ൾ ചരിത്രം രചിച്ചത് 1784 ജൂൺ നാലിനായിരുന്നു. ഹോട്ട് എയർ ബലൂണിൽ സ്വതന്ത്രമായി പറക്കുന്ന ആദ്യവനിതയായിരുന്നു അവർ. 'ല ഗുസ്താവെ' എന്നു പേരിട്ടിരുന്ന ബലൂണിലായിരുന്നു അവർ സഞ്ചരിച്ചത്....

ചരിത്രത്തിൽ ഈ ദിനം: ജൂൺ 03

സംഗീതാസ്വാദനരംഗത്ത് വിപ്ലവം സൃഷ്ടിച്ച് ആപ്പിൾ അവതരിപ്പിച്ച ഐട്യൂൺസ് മ്യൂസിക് സ്റ്റോറിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചത് 2019 ജൂൺ മൂന്നിനാണ്. പാട്ടുകളുടെ സിഡികൾ വാങ്ങാതെയും ഡൗൺലോഡ് ചെയ്യാതെയും പാട്ടൊന്നിന് 99 സെന്റ് എന്ന...

ചരിത്രത്തിൽ ഈ ദിനം: ജൂൺ 02

ഫോർഡ് മോട്ടോർ കമ്പനിയിൽനിന്ന് ജാഗ്വർ ലാന്റ്റോവർ ബ്രാന്റ് ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കിയത് 2008 ജൂൺ രണ്ടിനാണ്. 2.3 ബില്യൺ യു എസ് ഡോളർ നൽകിയായിരുന്നു ഏറ്റെടുക്കൽ. അതോടെ ജാഗ്വർ ലാന്റ്റോവറുമായി ബന്ധപ്പെട്ട എല്ലാ...

ചരിത്രത്തിൽ ഈ ദിനം: ജൂൺ 01

ഇന്ത്യയിൽ നിലനിന്നിരുന്ന ദുരചാരങ്ങളിലൊന്നായ തൊട്ടുകൂടായ്മയെ കുറ്റകൃത്യമായി കണ്ടുതുടങ്ങിയത് 1955 ജൂൺ ഒന്നു മുതലാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 ലാണ് ഇതേപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തുനിന്ന് തൊട്ടുകൂടായ്മ തുടച്ചുമാറ്റുന്നതിനായി 1955 മെയ് എട്ടിന് ലോക്സഭയിൽ ...

ചരിത്രത്തിൽ ഈ ദിനം: മെയ് 31

1879 മെയ് 31 നാണ് വൈദ്യുതിയിലോടുന്ന ആദ്യ തീവണ്ടി അവതരിപ്പിക്കപ്പെട്ടത്. ബെർലിൻ വ്യവസായ പ്രദർശനത്തിലായിരുന്നു അത്. സീമെൻസ് ആന്റ് ഹൽകെ എന്ന കമ്പനിയാണ് ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ നിർമ്മിച്ചത്. പാളത്തിലൂടെയായിരുന്നു വൈദ്യുതി എഞ്ചിനിലെത്തിച്ചത്....

ചരിത്രത്തിൽ ഈ ദിനം: മെയ് 30

1826 മെയ് 30 നാണ് ഹിന്ദി ഭാഷയിലെ ആദ്യത്തെ വാർത്താപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. ഉദന്ത് മർത്തണ്ഡ് എന്നായിരുന്നു പത്രത്തിന്റെ പേര്. ആഴ്ചയിലൊരിക്കൽ പുറത്തിറങ്ങിയിരുന്ന പത്രം കൽക്കട്ടയിൽ നിന്നായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. കാൺപൂർ സ്വദേശിയും വക്കീലുമായിരുന്ന...

ചരിത്രത്തിൽ ഈ ദിനം: മെയ് 29

എംപ്രസ് ഓഫ് അയർലണ്ട് എന്ന യാത്രാക്കപ്പൽ അപകടത്തിൽപെട്ടത് 1914 മെയ് 29 നായിരുന്നു. സെന്റ് ലോറൻസ് നദിയിൽവച്ച് കൽക്കരിയുമായി വരികയായിരുന്ന നോർവേജിയൻ കപ്പൽ സ്റ്റോർസ്റ്റഡുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കേവലം 14 മിനിറ്റിനുള്ളിലാണ് കപ്പൽ...

ചരിത്രത്തിൽ ഈ ദിനം: മെയ് 28

1937 മെയ് 28 ന്, ഓട്ടോമോട്ടീവ് ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിച്ചുകൊണ്ട് ഫോക്സ്‌വാഗൺ സ്ഥാപിതമായി. ജനങ്ങൾക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ വാഹനങ്ങൾ സൃഷ്ടിക്കുക എന്ന ദർശനത്തോടെയാണ് ജർമ്മൻ നിർമ്മാതാവ് ഇത് ആരംഭിച്ചത്....

ചരിത്രത്തിൽ ഈ ദിനം: മെയ് 27

റഷ്യയിലെ പ്രമുഖ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗ് സ്ഥാപിക്കപ്പെട്ടത് 1703 മെയ് 27 നാണ്. അന്നത്തെ റഷ്യൻ സർ ആയിരുന്ന മഹാനായ പീറ്ററാണ് നഗരം സ്ഥാപിച്ചത്. രണ്ടുനൂറ്റാണ്ടു കാലം റഷ്യയുടെ തലസ്ഥാനമായിരുന്നു സെന്റ്...

ചരിത്രത്തിൽ ഈ ദിനം: മെയ് 26

1897 മെയ് 26 നാണ് ബ്രാം സ്റ്റോക്കറുടെ ഗോത്തിക് നോവൽ 'ഡ്രാക്കുള' ആദ്യമായി പ്രസിദ്ധീകരിച്ചത്. ഈ കൃതിയാണ് പിന്നീട് വാമ്പയർ ഹൊറർ സിനിമയുടെയും സാഹിത്യകൃതികളുടെയും അടിസ്ഥാനമായി മാറിയത്. ഹൊറർ സാഹിത്യകൃതികളിലെ ഏറ്റവും ജനപ്രീതിയാർജിച്ച...

Popular

spot_imgspot_img